ചെറുതോണി: യാത്രക്കിടയിൽ നഷ്ടപ്പെട്ട ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെടുത്ത് ഉടമസ്ഥനു കൈമാറി. തങ്കമണി പുത്തൻപുരയ്ക്കൽ ഡിയോൺ ഷൈജുവിന്റെ മൊബൈൽ ഫോണാണു യാത്രക്കിടയിൽ നഷ്ടപ്പെട്ടത്. തങ്കമണി പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിഥിത്തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി ഫോൺ ഉപയോഗിക്കുന്നതായികണ്ടെത്തി.
തങ്കമണി പോലീസ് ഇൻസ്പെക്ടർ എം.പി. എബിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സുനിൽ മാത്യു, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിതിൻ, അരുൺ, രാജേഷ്, സിവിൽ പോലീസ് ഓഫീസർ അബിൻ കെ.സോമൻ എന്നിവരാണ് അന്വേഷണം നടത്തി ഫോൺ കണ്ടെത്തിയത്.